Wednesday, August 30, 2023

vāsudēvappāṭṭuവാസുദേവപ്പാട്ടു 53

 


വാസുദേവപ്പാട്ടു

കൃഷ്ണ രാമ നാരായണ വാസുദേവാ സ്വാമി പദ്മനാഭ ദാമോദര വാസുദേവാ ൧

നിഷ്കള നിരഞ്ജന ശ്രീവാസുദേവ സ്വാമി പുഷ്കരവിലോചന ശ്രീവാസുദേവ ൨

ദുഷ്കൃതവിനാശന ശ്രീവാസുദേവ സ്വാമി ധിക്കൃതസുരാരിജന വാസുദേവാ ൩

ഭക്തജനവത്സല ശ്രീവാസുദേവ സ്വാമി മത്തജനവിസ്മൃത ശ്രീവാസുദേവ ൪

മര്ത്ത്യജന്മമേടുത്തും യ്യാ പിറന്തേനേസ്വാമി മത്സ്യവേഷം ധരിത്തോനേവാസുദേവാ ൫

നാമരൂപങ്കളേ വാഴ്ത്തിമകിഴ്ന്തേനേ സ്വാമി കൂര്മ്മവേഷം ധരിത്തോനേവാസുദേവാ ൬ 

സാഗരത്തിന് നടുവിലെമറിന്തേനേ സ്വാമി സൂകരമായുദിത്തോനേ വാസുദേവാ ൭ 

ദേഹമോഹമതിനാലേയുഴന്തേനേ സ്വാമി സിംഹരൂപം ധരിത്തോനേവാസുദേവാ ൮ 

കാമനായിട്ടാത്മതത്വംമറന്തേനേ സ്വാമി (കാമനയാലാത്മതത്വം)

വാമനനായ്പിറന്തോനേവാസുദേവാ ൯

മാര്ഗ്ഗഭേദം തിരിയാതേനടന്തേനേ സ്വാമി (തേരിയാതേ)

ഭാര്ഗ്ഗവനായ്പിറന്തോനേ വാസുദേവാ ൧൦

ലാഘവങ്കളതുമതിലറിന്തേനേ സ്വാമി (തിലതിലറി)

രാഘവനായ്പിറന്തോനേ വാസുദെവാ ൧൧

കാമരസവലയിലേയുഴുന്തേനേസ്വാമി (ചുഴന്തേനേ)രാമനായ്പ്പിറന്തോനേ വാസുദേവാ ൧൨


കൃഷ്ണായേന്നു വങ്കുഴിയിലുഴന്തേനേ സ്വാമി കൃഷ്ണനായിപ്പിറന്തോനേ വാസുദേവാ ൧൩

പത്തുദിക്കുമാശയാലേ പറന്തേനേ സ്വാമി ബുദ്ധവേഷം ധരിത്തോനേ വാസുദേവാ ൧൪

ദുഷ്കൃതികല് നടുവിലേ കലര്ന്തേനേ സ്വാമി  കല്കിവേഷം ധരിത്തോനേ വാസുദേവാ ൧൫

ചാത്തിരങ്കല് പലവും ഞാനറിയേനേ സ്വാമി ചേര്ത്തുംകോല്കപാദത്തോടു വാസുദേവാ ൧൬ 

ദൈവവും ഞാനതുമിതുമറിയേനേ സ്വാമി സര്വവും നീ ജഗന്നാഥാ വാസുദേവാ ൧൭

പുണ്യപാപഗതികളേഅറിയേനേ സ്വാമി നിന്നുടയ കൃപയേന്യേ വാസുദേവാ ൧൮

ശുദ്ധ്യശുദ്ധിവിധികളുമറിയേനേ സ്വാമി ചിത്തശുദ്ധി നല്കാവേണംവാസുദേവാ ൧൯




ബന്ധമേത് മോക്ഷമേതേന്നറിയേനേ സ്വാമി സന്തതം നീ കൃപ ചേയ്ക വാസുദേവാ ൨൦

സാത്വികങ്കല് രാജസങ്കളറി[യേ/ന്തേ]നേ സ്വാമി തത്വബുദ്ധി കൃപ ചേയ്ക വാസുദെവാ ൨൧

കാരണങ്കല് കാരിയങ്കളറിയേനേ സ്വാമി കാരണനേ നീയോഴിങ്കവാസുദെവാ ൨൨ 

ബ്രഹ്മമേന്നും മായയേന്നുമറിയേനേ സ്വാമി കന്മഷങ്കല് വേര്പടുക്ക വസുദേവാ ൨൩

ദിക്കുകളും ദെശങ്കളുമറിയേനേ സ്വാമി ദുഷ്ടങ്കളറുക്ക നീ വാസുദേവാ ൨൪


കാലപാശം കര്മ്മപാശമറിയേനേ സ്വാമി കാളമേഘലോഭനീയ വാസുദേവാ ൨൫

തത്വമേതു ചിത്തമേതേന്നറിയേനേ സ്വാമി തത്വബോധം കൃപ ചേയ്ക വാസുദേവാ ൨൬

സ്വര്ണമേതു കുണ്ഡലമേതേന്നറിയേനേ സ്വാമി സ്വര്ണമോഹം വേര്പേടുക്ക വാസുദേവാ ൨൭

രജ്ജുവേതു പന്നഗമേതേന്നറിയേനേ സ്വാമി അര്ജ്ജുനനോടരുള് ചേയ്ത വാസുദേവാ ൨൮

ദെഹമോഹമോഴിച്ചു നിന് കൃപയാലേ സ്വാമി സോഹമേന്നോരനുഭവം വാസുദേവാ ൨൯

ആട്ടമില്ലനക്കമില്ലയാതു പോലേ സ്വാമി സോഹമേന്നോരനുഭവം വാസുദേവാ ൩൦

ബിന്ദുവില്ല നാദമില്ലയതു പോ[കേ/ലേ] സ്വാമി സോഹമേന്നോരനുഭവം വാസുദേവാ ൩൧

കാറ്റലയാ വിളക്കിലേ നാളം പോലേ സ്വാമി സോഹമേന്നോരനുഭവം വാസുദേവാ ൩൨

ഭക്തിയോഗം മുക്തിയോഗമതിനാലേ സ്വാമി സോഹമേന്നോരനുഭവം വാസുദേവാ ൩൩

ജ്ഞാനമേന്നും ജ്ഞേയമേന്നുമറി[യേ/ ന്തേ)നേ സ്വാമി സോഹമേന്നോരനുഭവം വാസുദേവാ ൩൪

ചൂഴമില്ലആഴമില്ലയതു പോലേ സ്വാമി (ചുട്ടമില്ലാട്ടമില്ലതു പോതേ)സോഹമേന്നോരനുഭവം വാസുദേവാ ൩൫

ചാട്ടമില്ല വാട്ടമില്ലയതും പോ[തേ/ലേ] സ്വാമി സോഹമേന്നോരനുഭവം വാസുദേവാ ൩൬

ദേശമില്ല വാശിയില്ലയതു പോ[കേ/ലേ] സ്വാമി (നേശ)സോഹമേന്നോരനുഭവം വാസുദേവാ ൩൭

ഞാനുമില്ല നീയുമില്ലയതു പോ[കേ/ലേ] സ്വാമി സോഹമേന്നോരനുഭവം വാസുദേവാ ൩൮

സത്ത്വചിത്താനന്ദമായതു പോ[കേ/ലേ] സ്വാമി (സരള)സോഹമേന്നോരനുഭവം വാസുദേവാ ൩൯

ചിത്തമില്ല ചിത്തിയില്ലയതു പോ[തേ/ലേ] സ്വാമീ സോഹമേന്നോരനുഭവം വാസുദേവാ ൪൦

ശക്തിയില്ല രക്ഷിയില്ലയതു പോ[തേ/ലേ] സ്വാമി സോഹമേന്നോരനുഭവം വാസുദേവാ ൪൧

ശക്തമില്ല ശക്തിയില്ലയതു പോ[തേ/ലേ] സ്വാമി (ശത്തമില്ല)സോഹമേന്നോരനുഭവം വാസുദേവാ ൪൨

താഴ്ചയില്ല വീഴ്ചയില്ലയതും പോ[തേ/ലേ] സ്വാമി സോഹമേന്നോരനുഭവം വാസുദേവാ ൪൩

സര്വവും നിന് കൃപയാലേ വരവേണം സ്വാമി വാമപുരം വിളങ്ങീടും വാസുദേവാ ൪൪

സത്തുകള്ക്കു തിരുവുള്ളമ്   തേളിയേണമ് സ്വാമി വാമപുരമ് വിളങ്കിടുമ് വാസുതേവാ  ൪൫

 തുഷ്ടതക്കു തുഷ്ടപുത്തി കളയേണമ് സ്വാമി വാമപുരമ് വിളങ്കിടുമ് വാസുതേവാ 

തുഷ്ടിയോടേ വേതിയരുമ് തേളിയേണമ് സ്വാമി വാമപുരമ് വിളങ്കിടുമ് വാസുതേവാ ൪൭

ഇഷ്ടി കോണ്ടു തേവലോകമ് തേളിയേണമ് സ്വാമി വാമപുരമ് വിളങ്കിടുമ് വാസുതേവാ ൪൮ 

വ്റുഷ്ടി കോണ്ടു പൂമിലോകമ് തേളിയേണമ് സ്വാമി വാമപുരമ് വിളങ്കിടുമ് വാസുതേവാ ൪൯

നാണുതോറുമ് തിരുമേനി തേളിയേണമ് സ്വാമി വാമപുരമ് വിളങ്കിടുമ് വാസുതേവാ ൫൦

നാണുതോറുമ് കീര്ത്തനങ്ങള് നടക്കേണമ് സ്വാമി വാമപുരമ് വിളങ്കിടുമ് വാസുതേവാ ൫൧

പാപികള്ക്കു പാപങ്കള് ഓടുങ്ങേണമ് സ്വാമി വാമപുരമ് വിളങ്കിടുമ് വാസുതേവാ ൫൨

നാമമ് തോറുമ് പ്രതിപത്തിയുറയ്ക്കേണമ് സ്വാമി വാമപുരമ് വിളങ്കിടുമ് വാസുതേവാ ൫൩



vāsudēvappāṭṭu

kr̥ṣṇa rāma nārāyaṇa vāsudēvā svāmi padmanābha dāmōdara vāsudēvā 1

niṣkaḷa nirañjana śrīvāsudēva svāmi puṣkaravilōcana śrīvāsudēva 2

duṣkr̥tavināśana śrīvāsudēva svāmi dhikkr̥tasurārijana vāsudēvā 3

bhaktajanavatsala śrīvāsudēva svāmi mattajanavismr̥ta śrīvāsudēva 4

marttyajanmamēṭuttuṁ yyā piṟantēnēsvāmi matsyavēṣaṁ dharittōnēvāsudēvā 5

nāmarūpaṅkaḷē vāḻttimakiḻntēnē svāmi kūrmmavēṣaṁ dharittōnēvāsudēvā 6 

sāgarattin naṭuvilemaṟintēnē svāmi sūkaramāyudittōnē vāsudēvā 7 

dēhamōhamatinālēyuḻantēnē svāmi siṁharūpaṁ dharittōnēvāsudēvā 8 

kāmanāyiṭṭātmatatvaṁmaṟantēnē svāmi (kāmanayālātmatatvaṁ)

vāmananāypiṟantōnēvāsudēvā 9

mārggabhēdaṁ tiriyātēnaṭantēnē svāmi (tēriyātē)

bhārggavanāypiṟantōnē vāsudēvā 10

lāghavaṅkaḷatumatilaṟintēnē svāmi (tilatilaṟi)

rāghavanāypiṟantōnē vāsudevā 11

kāmarasavalayilēyuḻuntēnēsvāmi (cuḻantēnē)rāmanāyppiṟantōnē vāsudēvā 12


kr̥ṣṇāyēnnu vaṅkuḻiyiluḻantēnē svāmi kr̥ṣṇanāyippiṟantōnē vāsudēvā 13

pattudikkumāśayālē paṟantēnē svāmi buddhavēṣaṁ dharittōnē vāsudēvā 14

duṣkr̥tikal naṭuvilē kalarntēnē svāmi  kalkivēṣaṁ dharittōnē vāsudēvā 15

cāttiraṅkal palavuṁ ñānaṟiyēnē svāmi cērttuṁkōlkapādattōṭu vāsudēvā 16 

daivavuṁ ñānatumitumaṟiyēnē svāmi sarvavuṁ nī jagannāthā vāsudēvā 17

puṇyapāpagatikaḷēaṟiyēnē svāmi ninnuṭaya kr̥payēnyē vāsudēvā 18

śuddhyaśuddhividhikaḷumaṟiyēnē svāmi cittaśuddhi nalkāvēṇaṁvāsudēvā 19




bandhamēt mōkṣamētēnnaṟiyēnē svāmi santataṁ nī kr̥pa cēyka vāsudēvā 20

sātvikaṅkal rājasaṅkaḷaṟi[yē/ntē]nē svāmi tatvabuddhi kr̥pa cēyka vāsudevā 21

kāraṇaṅkal kāriyaṅkaḷaṟiyēnē svāmi kāraṇanē nīyōḻiṅkavāsudevā 22 

brahmamēnnuṁ māyayēnnumaṟiyēnē svāmi kanmaṣaṅkal vērpaṭukka vasudēvā 23

dikkukaḷuṁ deśaṅkaḷumaṟiyēnē svāmi duṣṭaṅkaḷaṟukka nī vāsudēvā 24


kālapāśaṁ karmmapāśamaṟiyēnē svāmi kāḷamēghalōbhanīya vāsudēvā 25

tatvamētu cittamētēnnaṟiyēnē svāmi tatvabōdhaṁ kr̥pa cēyka vāsudēvā 26

svarṇamētu kuṇḍalamētēnnaṟiyēnē svāmi svarṇamōhaṁ vērpēṭukka vāsudēvā 27

rajjuvētu pannagamētēnnaṟiyēnē svāmi arjjunanōṭaruḷ cēyta vāsudēvā 28

dehamōhamōḻiccu nin kr̥payālē svāmi sōhamēnnōranubhavaṁ vāsudēvā 29

āṭṭamillanakkamillayātu pōlē svāmi sōhamēnnōranubhavaṁ vāsudēvā 30

binduvilla nādamillayatu pō[kē/lē] svāmi sōhamēnnōranubhavaṁ vāsudēvā 31

kāṟṟalayā viḷakkilē nāḷaṁ pōlē svāmi sōhamēnnōranubhavaṁ vāsudēvā 32

bhaktiyōgaṁ muktiyōgamatinālē svāmi sōhamēnnōranubhavaṁ vāsudēvā 33

jñānamēnnuṁ jñēyamēnnumaṟi[yē/ ntē)nē svāmi sōhamēnnōranubhavaṁ vāsudēvā 34

cūḻamillaāḻamillayatu pōlē svāmi (cuṭṭamillāṭṭamillatu pōtē)sōhamēnnōranubhavaṁ vāsudēvā 35

cāṭṭamilla vāṭṭamillayatuṁ pō[tē/lē] svāmi sōhamēnnōranubhavaṁ vāsudēvā 36

dēśamilla vāśiyillayatu pō[kē/lē] svāmi (nēśa)sōhamēnnōranubhavaṁ vāsudēvā 37

ñānumilla nīyumillayatu pō[kē/lē] svāmi sōhamēnnōranubhavaṁ vāsudēvā 38

sattvacittānandamāyatu pō[kē/lē] svāmi (saraḷa)sōhamēnnōranubhavaṁ vāsudēvā 39

cittamilla cittiyillayatu pō[tē/lē] svāmī sōhamēnnōranubhavaṁ vāsudēvā 40

śaktiyilla rakṣiyillayatu pō[tē/lē] svāmi sōhamēnnōranubhavaṁ vāsudēvā 41

śaktamilla śaktiyillayatu pō[tē/lē] svāmi (śattamilla)sōhamēnnōranubhavaṁ vāsudēvā 42

tāḻcayilla vīḻcayillayatuṁ pō[tē/lē] svāmi sōhamēnnōranubhavaṁ vāsudēvā 43

sarvavuṁ nin kr̥payālē varavēṇaṁ svāmi vāmapuraṁ viḷaṅṅīṭuṁ vāsudēvā 44


sattukaḷkku tiruvuḷḷaṁ   tēḷiyēṇaṁ svāmi vāmapuraṁ viḷaṅkiṭuṁ vāsudēvā  45

 duṣṭatakku duṣṭabuddhi kaḷayēṇaṁ svāmi vāmapuraṁ viḷaṅkiṭuṁ vāsudēvā 

tuṣṭiyōṭē vētiyaruṁ tēḷiyēṇaṁ svāmi vāmapuraṁ viḷaṅkiṭuṁ vāsudēvā 47

iṣṭi kōṇṭu dēvalōkaṁ tēḷiyēṇaṁ svāmi vāmapuraṁ viḷaṅkiṭuṁ vāsudēvā 48 

vr̥ṣṭi kōṇṭu bhūmilōkaṁ tēḷiyēṇaṁ svāmi vāmapuraṁ viḷaṅkiṭuṁ vāsudēvā 49

nāṇutōṟuṁ tirumēni tēḷiyēṇaṁ svāmi vāmapuraṁ viḷaṅkiṭuṁ vāsudēvā 50

nāṇutōṟuṁ kīrttanaṅṅaḷ naṭakkēṇaṁ svāmi vāmapuraṁ viḷaṅkiṭuṁ vāsudēvā 51

pāpikaḷkku pāpaṅkaḷ ōṭuṅṅēṇaṁ svāmi vāmapuraṁ viḷaṅkiṭuṁ vāsudēvā 52

nāmaṁ tōṟuṁ pratipattiyuṟaykkēṇaṁ svāmi vāmapuraṁ viḷaṅkiṭuṁ vāsudēvā 53






No comments:

Post a Comment